പറവൂർ കൈതാരം എൻ.എസ്.എസ്.കരയോഗത്തിന്റെ കീഴിലുള്ള ശ്രീരാമഭജനമഠത്തിന്റെയും ഗീതാ ക്ലാസ്സിന്റെയും നവതി ആഘോഷം ഇന്ന് വൈകിട്ട് നാലിന് കരയോഗം ഹാളിൽ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം വൈസ് പ്രസിഡന്റ് പി.ആർ. ചന്ദ്രകലാധരൻ അദ്ധ്യക്ഷത വഹിക്കും. എൻ.എസ് എസ് പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ജിനേഷ് കുമാർ, വനിതാസമാജം പ്രസിഡന്റ് പുഷ്പാ കലാധരൻ, ഗീതാ ക്ലാസ്സ് അദ്ധ്യാപകരായ എൻ.ജി. രാജേശ്വരി, ഗീതാ സന്തോഷ്, നവതി ആഘേഷ കമ്മറ്റി ഭാരവാഹികളായ പി. വിജയകുമാർ, എൻ.എൻ. വിജയകുമാർ എന്നിവർ സംസാരിക്കും.