കൊച്ചി : എസ്.എസ്.എൽ.സി, പ്ളസ് ടു ക്ളാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെയും മുളവുകാട് ഗ്രാമീണ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങ് ഇന്ന് വൈകിട്ട് നാലിന് പൊന്നാരിമംഗലം എച്ച്.ഐ.എച്ച്.എസ് സ്കൂൾ ഹാളിൽ നടക്കും. ചരിത്രകാരനും കലിക്കറ്റ് സർവകലാശാല മുൻ വി.സിയുമായ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരിക്കും. മഹാരാജാസ് കോളേജ് മുൻ അദ്ധ്യാപിക ഡോ. എം.ഡി. ആലീസ്, സാഹിത്യകാരൻ സോക്രട്ടീസ് കെ. വാലത്ത്, പി.എസ്. മുരളീധരൻ, ബേബി തുടങ്ങിയവർ പങ്കെടുക്കും.