mla
കുട്ടമശ്ശേരിയിലെ ട്രാൻസ്‌ഫോർമർ നിർമാണ കമ്പനി തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സത്യാഗ്രഹ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് സമീപം.

ആലുവ: അകാരണമായി അടച്ചുപൂട്ടിയ കുട്ടമശ്ശേരിയിലെ ട്രാൻസ്‌ഫോർമർ നിർമാണ കമ്പനി തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സത്യാഗ്രഹ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ, പി.കെ. സിയാദ്, കെ.എച്ച്. ഷാജി, ഫ്രാൻസിസ് അമ്പഴക്കാടൻ, പി.എ. മുജീബ്, പോളി ഫ്രാൻസിസ്, സുലൈമാൻ അമ്പലപ്പറമ്പ് എന്നിവർ സംസാരിച്ചു.