പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യോഗം അസി.സെക്രട്ടറി ഇ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.വൈ സ്കൂൾ മാനേജർ സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സൗഹാർദ്ദൻ, സി.കെ. ടെൽഫി, സീനാ സത്യശീലൻ, ഷൈൻ കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.