മരട്:കൊച്ചി നഗരസഭ 50-ാം ഡിവിഷനിൽ കുടുബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷ രഹിതപച്ചക്കറികൃഷികൗൺസിലർവി.പി.ചന്ദ്രൻഉദ്ഘാടനം ചെയ്തു.ഓണത്തിന് ഒരുമുറംപച്ചക്കറിഎന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷിആരംഭിക്കുന്നത്.കൊച്ചി നഗരസഭ കുടുബശ്രീ അംഗങ്ങൾക്ക് ആവശ്യമായ വിത്തുകൾ നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം. എ.ഡി.എസ് .വൈസ് ചെയർപേഴ്സൺ ബീനനന്ദനൻ അദ്ധ്യക്ഷതവഹിച്ചു.എ.ഡി.എസ് സെക്രട്ടറി രാധിക ബാബു,അഞ്ചനസനൽ,സുനിത,സുനിൽ,കലബാബു തുടങ്ങിയവർ പ്രസംഗിച്ചു.