ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇ.എം. നസീർ ബാബു (പ്രസിഡന്റ്), എം.പത്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ (വൈ പ്രസിഡന്റ്മാർ), എ.ജെ. റിയാസ് (ജനറൽസെക്രട്ടറി), കെ.സി. ബാബു, പി.എം. മൂസാക്കുട്ടി (സെക്രട്ടറിമാർ), ജോണി മൂത്തേടൻ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. വരണാധികാരി കെ.എ. ദേവസി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.