വൈപ്പിൻ: രാജ്യത്ത് പൊതു വിദ്യാഭ്യാസമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിദ്യാർഥികൾ ഒഴുകുമ്പോൾ കേരളത്തിൽ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ സമ്പുഷ്ടമാവുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ കൂടുതലായി എത്തി. അയ്യമ്പിള്ളിയിൽ മാതാപിതാക്കൾ മരണമടഞ്ഞ സ്‌കൂൾ വിദ്യാർത്ഥി സഹോദരങ്ങളായ ആദിത്യനും അർച്ചനക്കും അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ആറര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘാടക സമിതി ചെയർമാൻ സി കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ , ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ വി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി , കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പി ആർ മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരൻ, കെ എൻ ഉണ്ണികൃഷ്ണൻ, എൽ മാഗ്ഗി, എൻ സി കാർത്തികേയൻ, കെ എസ് ഷനോജ് കുമാർ, എ എ അനിൽ തുടങ്ങിയവർ സംസാരിച്ചു.