meenakshi
മോഷണ കേസിൽ പിടിയിലായ മീനാക്ഷിയും ലക്ഷ്മിയും

അങ്കമാലി: ബസ് യാത്രയ്ക്കിടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചെന്ന കേസിൽ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.പൊള്ളാച്ചി സ്വദേശിനി ലക്ഷ്മി (25),ഗോവിന്ദാപുരം സ്വദേശിനി
മീനാക്ഷി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കാലടി-അങ്കമാലി റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ അങ്കമാലി എൽ.എഫ് ആശുപത്രിക്കു സമീപം വെച്ച് മൂക്കന്നൂർ വെള്ളപ്പാറ സ്വദേശിനിയായ യുവതിയുടെ ഹാൻഡ്ബാഗിൽ നിന്ന് 3000 രൂപയും എ.ടി.എം. കാർഡ്,ആധാർ കാർഡ്,പാൻകാർഡ് എന്നിവയും
മോഷ്ടിച്ചെന്നാണ് കേസ്.കഴിഞ്ഞ ഒക്ടോബറിലായിരുന്നു മോഷണം.പരാതിയെ തുടർന്ന് അന്വേഷണം നടക്കവെ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡ്പരിസരത്ത് നിന്ന് ഇരുവരെയും പിടികൂടി.ഇവർക്കെതിരെ കോയമ്പത്തൂർ സ്റ്റേഷനിലും സംസ്ഥാനത്തിനെന്റെ വിവിധ ഇടങ്ങളിലും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.