വൈപ്പിൻ: എസ് എൻ ഡി പി യോഗം വൈപ്പിൻ യൂണിയൻ യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം കേന്ദ്രസമിതി, ആശാൻ സ്മാരക ശാഖ, ഗിരിധർ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ ചെറായി ഗൌരീശ്വരം സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നേത്രപരിശോധന ക്യാമ്പും നേത്ര സംരക്ഷണ ക്ലാസ്സും നടത്തും. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ ഉദ്ഘാടനം ചെയ്യും.