വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കാർഡിൽ പേരുള്ളവരിൽ ഒരാൾ റേഷൻ കാർഡ്, ആധാർ കാർഡ്, 50 രൂപ എന്നിവയുമായി രാവിലെ 9 മുതൽ വൈകീട്ട് 5 വരെയുള്ള സമയത്ത് എത്തണം.
ഇന്ന് വാർഡ് 4,5 ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, 17,18 തിയതികളിൽ 6,7 കർത്തേടം സുവർണ ജൂബിലി ഓഡിറ്റോറിയം, 19 ന് 9 പഞ്ചായത്ത് ഹാൾ, 21,22,23 തിയതികളിൽ വാർഡ് 21,22,23 വളപ്പ് അജന്ത ഹാൾ, 24 ന് 10 സ്‌കൂൾ മുറ്റം കളരിക്കൽ സമാജം, 25,26,27 തിയതികളിൽ 11,12,13 ഓച്ചന്തുരുത്ത് സഹകരണ നിലയം, 28,29 തിയതികളിൽ 14,17 അഴീക്കൽ മല്ലികാർജുന ഓഡിറ്റോറിയം, 30 ന് 15 വൈപ്പിൻ ഗവ.യു പി സ്‌കൂൾ, ജൂലൈ 1 ന് 16 പുതുവൈപ്പ് ശ്രീരാമ ഹാൾ, 2, 3 തിയതികളിൽ 18, 20 പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളി ഹാൾ, 5 ന് 13 മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2493363