kaitt
കൈറ്റ് വിദ്യഭ്യാസ പദ്ധതിയുടെ നാലാം ഘട്ടം മന്ത്രി സി.രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു.

കോതമംഗലം: .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളംആധുനികവിദ്യാഭ്യാസത്തിന്റെ ഹബ്ബായിമാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ്.പറഞ്ഞു.ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നാലാം ഘട്ടമായി കൈറ്റ് മലയാള ഹ്രസ്വചിത്രോത്സവം കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ആധുനികവിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അക്കാദമികവും ഭൗതീകവുമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ആൻറണി ജോൺ എം എൽ എ യുടെ കൈറ്റ് വിദ്യാഭ്യാസ പദ്ധതി കേരളത്തിന് മാതൃകയാണ്. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നിർമ്മാതാവ് ബേബി മാത്യൂ സോമതീരത്തെ മന്ത്രി ആദരിച്ചു.സമ്മേളനത്തിൽ റഷീദ സലീം, രഞ്ജിനി രവി, നിർമ്മല മോഹനൻ, സന്ധ്യ ലാലു, എം.കെ.വേണു, കെ.എം. പരീത്, എസ് എം അലിയാർ, സിസ്റ്റർ ടിസറാണി, തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.