പള്ളുരുത്തി: ഇടക്കൊച്ചിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച സംസ്ഥാന പാതയിൽ വീണ് ബൈക്ക് യാത്രക്കാരിയുടെ കൈ ഒടിഞ്ഞു. കണ്ണങ്ങാട്ട് റോഡിൽ പണ്ടാരപറമ്പിൽ ബിനുരാജിന്റെ ഭാര്യ പ്രിയ (26) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. എൽ.കെ.ജി വിദ്യാർത്ഥിയായ മകനെ സ്കൂളിൽ വിട്ട് മടങ്ങിവരുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.