കൊച്ചി: ലോക വയോജന സൗഹൃദ ദിനത്തിൽ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി നാഷണൽ ഹെൽത്ത് മിഷൻ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മാജിക്‌സ് (എൻ.ജി.ഒ) എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കിയ വയോജന സൗഹാർദ്ദ പദ്ധതി കൊച്ചി നഗരസഭാ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായി ആരംഭിച്ച കിടത്തി ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം എൻ.ആർ.എച്ച്. എം പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലിൽ നിർവ്വഹിച്ചു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക സൗകര്യങ്ങളും സേവനങ്ങളും ഇതിന്റെ ഭാഗമായി സുധീന്ദ്രയിൽ ലഭ്യമാക്കും. ഇതിനോടനുബന്ധിച്ച് ഫാർമസിയിൽ വയോജനങ്ങൾക്കായി പ്രത്യേകം കൗണ്ടർ തുടങ്ങി. രണ്ട് പദ്ധതികളുടെയും നടത്തിപ്പിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഐ.എം.എയുടെ എൽഡേർലി പ്രോഗ്രാം ദേശീയ ചെയർമാൻ ഡോ. വി. യു. സേഥി, നാഷണൽ കൺവീനർ ഡോ. സാമുവൽ കോശി, സംസ്ഥാന ചെയർമാൻ ഡോ. കെ. എ. പരീത്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഇ. സുഗതൻ, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫി, കൊച്ചി പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ബി.സാബു, ഡോ. അതുൽ ജോസഫ് മാനുവൽ, സുധീന്ദ്ര ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ സൂപ്രണ്ട് ഡോ.രംഗദാസ പ്രഭു, എഡ്രാക് പ്രസിഡന്റ് പി. രംഗദാസപ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.