കൊച്ചി : എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ മുളക്കുളം നോർത്ത് 254 -ാം നമ്പർ ശാഖയുടെ കീഴിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് ഉച്ചയ്ക്ക് 12 ന് ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടക്കും. കടുത്തുരുത്തി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും. വനിതാസംഘം സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. ഷെറീന പ്രകാശ് റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിക്കും. ചടങ്ങിൽ പച്ചക്കറിത്തെെകളുടെ വിതരണം യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം ലീന സോമൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി.കെ. രാജീവ്, സെക്രട്ടറി എം.എ. സുമോൻ, വനിതാസംഘം കൗൺസിലർ വത്സകുമാരി, സുശീല ഹരിദാസ്, സാജി ഷാജി, ബിന്ദു റെജി തുടങ്ങിയവർ സംസാരിക്കും.