മൂവാറ്റുപുഴ : അന്തരിച്ച ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാടിന് ആദരാഞ്ജലി അർപ്പിച്ച് കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമി ഹാളിൽ നവസിനിമകളെക്കുറിച്ചുള്ള ചർച്ചനടന്നു .മലയാള ഗ്രാമങ്ങളുടെ ചോർന്നു പോകാത്ത നിഷ്കളങ്കത പ്രമേയമാക്കി സുധിൻ വാമറ്റവും അസീസ് കുന്നപ്പള്ളിയും ചേർന്ന് തയ്യാറാക്കിയ പാപ്പി 54 മോഡൽ ഹൃസ്വ ചിത്രത്തിന്റെ റിലീസിങ്ങും പ്രദർശനവുംനടന്നു . ലേബർ ഇന്ത്യ ചെയർമാനും ചലച്ചിത്ര നിർമ്മാതാവുമായ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.. സമീർ സിദ്ദീഖ്, വർഗീസ് മണ്ണത്തർ, റ്റി. സി. ജോർജ്, സാജു മണ്ണത്തൂർ തുടങ്ങിയവർ സംസാരിച്ചു.