mla-file
കല്ലൂർക്കാട് നടന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ തൈവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കും, കർഷകർക്കും വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിനായി നാലര ലക്ഷം പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് വിതരണം ചെയ്യുന്നു.10ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കല്ലൂർക്കാട് കൃഷി ഭവൻ അങ്കണത്തിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലൂർക്കാട് പഞ്ചായത്തിലെ കാർഷീക കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ കാർഷീക യന്ത്രങ്ങളുടെ താക്കോൽദാനവും എൽദോ എബ്രഹാംകർമ്മ സേന സെക്രട്ടറി ജോൺ.വി.വട്ടകുഴിയ്ക്ക് കൈമാറി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ.സജിമോൾ സ്വാഗതം പറഞ്ഞു. കാർഷീക സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.എബ്രാഹം മുഖ്യാതിഥിയായിരുന്നു. ജൈവകീടനാശിനിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജും, കാർഷിക പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോളിയും, ആദ്യവിൽപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബിയും, ജീവാണു കുമിൾനാശിനി വിതരണോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി വിൻസന്റും, മണ്ണിര വിതരണം ഗ്രാമപഞ്ചായത്ത് എൽ.ആർ.പി ഗ്രേഷ്യസ് അഗസ്റ്റിനും നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാഗി മെറീന, എറണാകുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് സൂസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി ജൈവകാർഷീക മേളയും, പ്രദർശനവും, നടന്നു. ജൈവകൃഷി അധിഷ്ഠിതമായ കൃഷി രീതികളെ കുറിച്ച് നടന്ന സെമിനാറിന് കൃഷി ഓഫീസർമാരായ ബിജുമോൻ സ്‌കറിയ, കെ.സി.സാജു,സണ്ണി.കെ.എസ്. എന്നിവർ നേതൃത്വം നൽകി.