കോതമംഗലം: പിണ്ടിമന മുത്തം കുഴിക്ക് സമീപം റോഡുവക്കിൽ വലിയ റബർമരം ഒടിഞ്ഞ് തൂങ്ങി ലൈനിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി .ഇതിന് ചുവടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ദിവസേന നൂറു കണക്കിന് പേർ നിൽക്കാറുണ്ട്. ലൈൻ പൊട്ടാൻ പാകത്തിൽ കമ്പികൾ വലിഞ്ഞാണ് നിൽക്കുന്നത് . അധികൃതർ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്ന് സമീപവാസികൾ പറഞ്ഞു