maneed
മണീട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്നേഹതീരം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പ്രവേശനോത്സവം ,അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ കുട്ടികൾക്ക് മധുരം നൽകി ഉത്ഘാടനം ചെയ്യുന്നു

പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്നേഹതീരം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പ്രവേശനോത്സവം ,അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ കുട്ടികൾക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസിന്റെ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് , പഞ്ചായത്തംഗങ്ങളായ ആലീസ് ബേബി , പി.എെ ഏലിയാസ് , സുരേഷ് കുമാർ , എൽദോ തോമസ് , സിന്ധു അനിൽ , എൽസി ജോർജ് , സെക്രട്ടറി യു. കെ സുരേന്ദ്രൻ , മെഡിക്കൽ ഓഫീസർ ഡോ .വിപിൻ മോഹൻ , കൃഷി ഓഫീസർ ആഭാ രാജ് , ചെയർപേഴ്സൺ രജിനി മോഹനൻ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു , ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാജേഷ് സ്വാഗതവും ,ട്രെയിനർ ജിസ് റ്റൈറ്റസ് ന ന്ദിയും പറഞ്ഞു