അങ്കമാലി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ അങ്കമാലി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു.അയ്യമ്പുഴ ഗവ.എൽ.പി.സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ നിജ ഷാജി അദ്ധ്യക്ഷത വഹിച്ചു.പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം സാംസൺ ചാക്കോ നിർവഹിച്ചു.സ്‌ക്കൂളിലെ പച്ചക്കറി നടീൽ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ നിർവഹിച്ചു. സ്‌ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിതരണം ചെയ്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്പ് വർഗീസ് പദ്ധതി വിശദീകരിച്ചു.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻമാരായ കെ.പി.അയ്യപ്പൻ,ടി.പി.ജോർജ്,ഗ്രേസി റാഫേൽ,അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ജാൻസി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൽഫോൻസ പാപ്പച്ചൻ,വനജ സദാനന്ദൻ,സിജോ ഈരാളി,ഷേർളിജോസ്, റെനി ജോസ് തുടങ്ങിയവർ പങ്കെടുത്തു.