മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ എം.ബി.മീരാകുട്ടി മെമ്മോറിയൽ അംഗൻവാടിയ്ക്ക് അനുവദിച്ച കമ്പ്യൂട്ടറുകൾ കൈമാറി. അംഗൻവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്പ്യൂട്ടറുകളുടെ കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ടി.എച്ച്.ബബിത നിർവ്വഹിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൈനബ കൊച്ചക്കോൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ രമ്യ രതീശൻ സ്വാഗതം പറഞ്ഞു.വർക്കർ മിനി പോൾ, ഹെൽപ്പർ ഫൗസിയ.കെ.എ, വികസന സമിതി അംഗങ്ങളായ സലീം കുറ്റിയാംതടത്തിൽ, ടി.കെ.അലിയാർ, നാസർ തടത്തിൽ എന്നിവർ സംസാരിച്ചു.