കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് (ഇൻസ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സത്യൻ അനുസ്മരണം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അദ്ധ്യക്ഷനായി.അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി സത്യൻ അഭിനയിച്ച സിനിമയിലെ ഗാനങ്ങളുടെ ആലാപനം നടന്നു.