അങ്കമാലി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടുന്നതിൽ അങ്കമാലി നഗരസഭ ഒന്നാമതായി. നഗരസഭയുടെ 27കോടി രൂപയുടെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം.291പദ്ധതികൾ ഭേദഗതികളോടെ അംഗീകാരം ലഭിച്ചു. സേവനമേഖലയ്ക്ക് 15കോടി,പശ്ചാത്തല മേഖലയ്ക്ക് 10 കോടി,ഉല്പാദന മേഖലയ്ക്ക് 1.5 കോടി , കൂടാതെ വേങ്ങൂർ പട്ടികജാതി കോളനിയിൽ സാംസ്‌ക്കാരിക നിലയത്തിന് സ്ഥലം വാങ്ങൽ ഉൾപ്പെടെ പട്ടികജാതി വിഭാഗത്തിന് ഒരു കോടി,പട്ടികവർഗ്ഗ വിഭാഗത്തിന് 3 ലക്ഷം രൂപയുമാണ് പദ്ധതി വിഹിതം.