മൂവാറ്റുപുഴ: മദ്രസകളിൽ നിന്നും പകർന്ന് നൽകുന്നത് മതസൗഹാർദ്ദത്തിന്റെ സന്ദേശങ്ങളാണെന്ന് രണ്ടാർകര മുഹയദ്ദീൻ ജുമാമസ്ജിദ് ഇമാം സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി പറഞ്ഞു. ഈസ്റ്റ് മുളവൂർ റഹ്മാനിയ മദ്രസയിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്ജിദ് ഇമാം ഷരീഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷംസുദ്ദീൻ മൗലവി, സെക്രട്ടറി പി.എ.അസീസ്, വൈസ് പ്രസിഡന്റ് സി.എം.നവാസ്, ജോയിന്റ് സെക്രട്ടറി അബൂബക്കർ മരങ്ങാട്ട്, ട്രഷറർ കരീം താണേലിൽ, കമ്മിറ്റി അംഗങ്ങളായ ഫൈസൽ വട്ടപ്പാറ, റബിൻസ് തടത്തിൽ എന്നിവർ സംസാരിച്ചു