കൊച്ചി: മതചിഹ്നങ്ങളെ അപമാനിച്ചുവെന്ന് കാട്ടി കാർട്ടൂണിസ്റ്റിന് നൽകിയ അവാർഡ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ വീടിന് മുന്നിൽ ഇന്നലെ രാവിലെ 11 മണിക്കായിരുന്നു പ്രതിഷേധം. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം ചെയർമാൻ ഡോ. പി.സി ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ. ജോസഫ് വർഗീസ്, ജോയ് മുതുകാട്ടിൽ, ഷാജു തറപ്പേൽ, ഫ്രാൻസിസ് ചക്കുളിക്കൽ എന്നിവർ സംസാരിച്ചു.