മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനററൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ, ഓഡിയോളിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഓരോ തസ്തികകൾക്കും പി എസ് സി നിഷ് ക്കർഷിച്ചിട്ടുള്ള യോഗ്യതയാണ് വേണ്ടത്. ഉദ്യോഗാർത്ഥികൾ 21 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485- 2836544