cpm
സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി പി എസ്തോസ് അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. എം.ആർ. പ്രഭാകരൻ, പി,എം. ഇസ്മായിൽ , കെ.പി. രാമചന്ദ്രൻ, എം.എ. സഹീർ എന്നിവർ സമീപം

മുവാറ്റുപുഴ : സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി പി എസ്തോസ് അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ. പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. മുവാറ്റുപുഴ ഏരിയയിലെ സി പി എം അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, വിവിധ മേഖലകളിൽ ഡോക്ടറേറ്റ് നേടിയവർക്കം അവാർഡ്നൽകി. വിതരണം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.എം. ഇസ്മായിൽ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി . ആർ. മുരളീധരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, എം.എ. സഹീർ എന്നിവർ സംസാരിച്ചു. രാവിലെ എസ്തോസ് ഭവന് മുന്നിൽ പതാകയുയർത്തി.തുടർന്ന് നഗരം ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.