വൈപ്പിൻ , ഫോർട്ട്കൊച്ചി , മട്ടാഞ്ചേരിബോട്ട് ജെട്ടികൾ നവീകരിക്കും
ബോട്ട് സർവീസ് ഇൻഫോ പാർക്ക് വരെ
കുമ്പളം ഭാഗത്ത് ആറുമാസത്തിനുള്ളിൽ സ്റ്റോപ്പ്
കൊച്ചി : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വൈപ്പിൻ , ഫോർട്ട്കൊച്ചി , മട്ടാഞ്ചേരി ബോട്ട് ജെട്ടികൾ നവീകരിക്കുന്നതിനും മട്ടാഞ്ചേരി ജെട്ടി ആഴംകൂട്ടുന്നതിനും ജലവിഭവ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു.
എം എൽ എ മാരായ കെ ജെ മാക്സി., എസ് ശർമ്മ ,ജോൺ ഫെർണാണ്ടസ് ,എം.സ്വരാജ് എന്നിവരുടെ ഇടപെടലുകളുടെ തുടർന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ .കൃഷ്ണൻ കുട്ടി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.വൈറ്റില - കാക്കനാട് റൂട്ടിൽ കാക്കനാട് ചിറ്റേത്തുകര നിന്നും ഇൻഫോപാർക്ക് വരെ ഉള്ള രണ്ട്കിലോമീറ്റർ ദൂരവും ആഴം വർദ്ധിപ്പിക്കും. പുതിയ ബോട്ട് ജെട്ടിക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.
പണികൾ തീരുന്ന മുറയ്ക്കു നിലവിലുള്ള ബോട്ട് സർവീസ് ഇൻഫോ പാർക്ക് വരെ നീട്ടും. ഇതിന് മറ്റു തടസങ്ങളില്ലെന്ന് സംസ്ഥാന ജല ഗതാ ഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ യോഗത്തെ അറിയിച്ചു.
വൈക്കത്തുനിന്ന് പുറപ്പെടുന്ന വേഗ 120 സർവീസിന് എറണാകുളം ജില്ലയിലെ കുമ്പളം ഭാഗത്ത് ആറുമാസത്തിനുള്ളിൽ സ്റ്റോപ്പ് അനുവദിക്കും . ഈ ഭാഗത്ത് ബോട്ട് ജെട്ടി വികസനം, ആഴം വർദ്ധിപ്പിക്കൽ എന്നീ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്ന മുറയ്ക്കായിരിക്കും സ്റ്റോപ്പ് അനുവദിക്കുക. എം എൽ എ മാരായ കെ ജെ മാക്സി., എസ് ശർമ്മ ,ജോൺ ഫെർണാണ്ടസ്
ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ , ട്രാഫിക് സൂപ്രണ്ട് സുജിത് എം ,ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് വർക്സ് മാനേജർ ജഗദിഷ് എന്നിവരും നിയമസഭാ മന്ദിരത്തിലെ യോഗത്തിൽ പങ്കെടുത്തു.
ആധുനിക ബോട്ടുകൾ വരുന്നു
എറണാകുളം മേഖലയിലെ ബോട്ട് സർവീസ് കാര്യക്ഷമാക്കുന്നതിനായി കറ്റാ മറൈൻ വിഭാഗത്തിൽ പെട്ട ഏഴു ബോട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിൽ രണ്ടെണ്ണംമൂന്ന് 3 മാസത്തിനുള്ളിൽ സർവീസ് യോഗ്യമാകും. .. കൊച്ചിക്കായലിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനു ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിംഗിന്റെ നിബന്ധനകൾ പാലിച്ചു ഫൈബർ ഉപയോഗിച്ച് ഇരട്ട ഹള്ളിൽ ഇരട്ട എൻജിനോട് കൂടിയാണ് ഇവയുടെ നിർമ്മാണം. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടാകും. , പശ്ചിമകൊച്ചിയിലെ യാത്ര തിരക്കു കുറയ്ക്കുന്നതിന് ഈ ബോട്ടുകൾ പരിഹാരം ആകുമെന്ന് മന്ത്രി അറിയിച്ചു.