victor
ഡോ.വിക്ടർ ജോർജ്ജ്

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) മുൻ രജിസ്ട്രാർ ഡോ. വി.എം വിക്ടർ ജോർജ്ജ് ഇനി മുതൽ അഭിഭാഷക വേഷത്തിൽ. രജിസ്ട്രാർ പദവിയിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിൽ കുഫോസിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം ഞായറാഴ്ച ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. നിയമത്തിൽ ബിരുദാനന്തര ബിരുദവും കൊമേഴ്‌സിൽ പിഎച്ച്.ഡിയുമുണ്ട് വിക്ടർ ജോർജ്ജിന്.

കുഫോസിൽ തന്നെ നേരത്തെ പരീക്ഷ കൺട്രോളറായും സേവനമനുഷ്ടിച്ചു. 27 വർഷം കളമശേരി സെന്റ് പോൾസ് കോളേജിൽ കൊമേഴ്‌സ് വിഭാഗം അധ്യാപകനായിരുന്നു. ദീർഘകാലത്തെ അധ്യാപനപരിചയവും രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നീ നിലകളിലുള്ള പ്രവൃത്തിപരിയവും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാനും നിയമസഹായം ചെയ്തുകൊടുക്കാനും സഹായകരമാകുന്ന ശുഭപ്രതീക്ഷയിലാണ് ഡോ.വിക്ടർ ജോർജ്ജിനുള്ളത്. മോട്ടിവേഷണൽ ട്രെയിനർ കൂടിയായ അദ്ദേഹം എറണാകുളം എളംകുളം സ്വദേശിയാണ്.