പിറവം : പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് സൗജന്യ യോഗാപരിശീലനം ആരംഭിക്കുന്നു. ജൂൺ 21 ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ അദ്ധ്യക്ഷത വഹിക്കും.
വെെസ് പ്രസിഡന്റ് തങ്കച്ചൻ കുര്യാക്കോസ് , അംഗങ്ങളായ സുമ ഗോപി, എൻ.ആർ ഷാജു, ഒ.എം.ചെറിയാൻ, ആയുർവേദ മെഡിക്കൽ ഒഫീസർ സജേഷ് മാത്യു എന്നിവർ പ്രസംഗിക്കും . പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ ജനങ്ങൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാമെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ബി. രാജീവ് പറഞ്ഞു. 18 നു മുമ്പ് ഗ്രാമ പഞ്ചായത്ത് ഒഫീസിലോ, ഓണക്കൂർ സൗത്ത് ഗവ. ആയുർവേദ ആശുപത്രിയിലോ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9946191610 എന്ന നമ്പറിൽ ബന്ധപ്പെടണം.