തൃക്കാക്കര: സൂപ്പർ മാർക്കറ്റുകളിലും, ഷോപ്പിംഗ് മാളിലും തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി . കേരളത്തിൽ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്
നിർദേശിക്കപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ലേബർ കമ്മീഷണർ സി.വി.സജൻന് നൽകിയ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ.ശ്രീലാലിന്റെ നേൃത്വത്തിലാണ് ജില്ലയിൽ പരിശോധന നടത്തിയത് . അപാകതകൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ജീവനക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.