പിറവം : നൂറ്റാണ്ടുകൾ പഴക്കമുള്ള ഊരമന പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ നവീകരണത്തിന് പുരാവസ്തു വകുപ്പിൽ നിന്ന് 32 ലക്ഷം രൂപ അനുവദിച്ചു. തുക ഉടൻ ലഭ്യമാകുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഊട്ടുപുരയുടെ നവീകരണത്തിനായി തുക വിനിയോഗിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു,