തൃക്കാക്കര : തൃക്കാക്കര നഗര സഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് ഹോട്ടൽ പ്രവർത്തിക്കുന്നതായി പരാതി.
സീപോർട്ട് എയർ പോർട്ട് റോഡിന് സമീപത്താണ് വർഷങ്ങളായി സിലോൺ ഹോട്ടലുകാർ കെട്ടിടം നിർമ്മിച്ച് വർഷങ്ങളായി ഹോട്ടൽ കിച്ചനായി ഉപയോഗിച്ചുവരുന്നത്.
ഇത് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൗൺസിലർ സി .പി .സജിൽ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. സ്റ്റാൻഡിൽ നിന്ന് ബസുകൾ സീ പോർട്ട് എയർ പോർട്ട് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് നിർമ്മാണം.
പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ -ആരോഗ്യ വിഭാഗങ്ങളോട് നിർദേശിച്ചതായി നഗരസഭാ സെക്രട്ടറി ഷിബു പറഞ്ഞു. കൈയ്യേറ്റമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.