കൊച്ചി: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികൾക്ക് സാമ്പത്തികസഹായം നൽകണമെന്ന് കേരളാപ്രദേശ് മത്സ്യത്തൊഴിലാളി സംഘം ( ബി.എം.എസ് )ആവശ്യപ്പെട്ടു. പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിക്കണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. എ.ഡി.ഉണ്ണിക്കൃഷ്ണൻ, സി.എസ്.സുനിൽ എന്നിവർ സംസാരിച്ചു.