കൊച്ചി: തേവര ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൊക്കേഷണൽ ഇൻസ്‌ട്രക്‌ടർ ( മറൈൻ ടെക്നോളജി ) നോൺ വൊക്കേഷണൽ ടീച്ചർ ( ഇ.ഡി.സി ) എന്നിവയിൽ ഓരോ താത്‌കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.