മൂവാറ്റുപുഴ: കെ. എസ്. ആർ .ടി.സി ഡിപ്പോയിൽ നിന്നും പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട് വഴി കലൂർക്ക് 15 മിനിട്ട് ഇടവിട്ട് ചെയിൻ സർവ്വീസ് . മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും ആരംഭിച്ച 16 ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് ഈ റൂട്ടിലെയാത്രാക്ലേശത്തിന് പരിഹാരമായി. കിഴക്കൻ മേഖലയിൽ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാടിനും എറണാകുളം, കലൂർ ഭാഗത്തേയ്ക്കും പോകുന്നവർക്ക് പുതിയ സർവ്വീസ് സഹായകരമാകും. മുവാറ്റുപുഴ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു . നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു . എ.ടി. ഒ കെ ജി ജയകുമാർ, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, എൻജിനിയർ സിറാജുദ്ദീൻ, കൺട്രോളിംഗ് ഇൻസ്‌പെക്ടർമാരായ പി ബി ബിനു, കെ പി സാജു, ജിജേഷ് ലാൽ, കെ .എസ് .ആർ .ടി.ഇ എ ജില്ലാ സെക്രട്ടറി സജിത് ടി. എസ് കുമാർ, ടി. ഡി എഫ് യൂണിറ്റ് സെക്രട്ടറി വി കെ സാജു,,കെ എസ് ടി ഇ യു യൂണിറ്റ് സെക്രട്ടറി ജി അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ ഡിപ്പോയിൽ കൂടുതൽ കളക്ഷൻ ലഭിയ്ക്കുന്നറൂട്ടാണ് കാക്കനാട്-കലൂർ ബസ് റൂട്ട്. കലൂർക്ക് 40 ട്രിപ്പുകളാണുള്ളത്. ചെയിൻ സർവ്വീസ് ആരംഭിയ്ക്കുമ്പോൾ 56 ട്രിപ്പുകളാകും.