നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാന സർവീസ് ജൂലായ് ഒന്നുമുതൽ പുനരാരംഭിക്കും. ദുബായിലേക്ക് ദിവസേന സർവീസ് നടത്തിയിരുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് നിലത്തിറക്കിയത്. 256 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം പിൻവലിച്ച് 162 പേരെ ഉൾക്കൊള്ളുന്ന എ 320 വിമാനത്തിന്റെ സർവീസ് തുടങ്ങുകയായിരുന്നു. സീറ്റുകൾ കുറഞ്ഞതിനാൽ കൊച്ചി-ദുബായ് റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ കൂടി.
ഡൽഹിയിൽ നിന്ന് കൊച്ചി വഴി ദുബായിലേക്ക് പോകുന്ന വിമാനം കേരളത്തിലേക്കുള്ള ഏക ഡ്രീംലൈനർ സർവീസാണ്. സംസ്ഥാന സർക്കാരിന്റെയും വിവിധ പ്രവാസി സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ഡ്രീംലൈനർ സർവീസ് പുനരാരംഭിക്കുന്നത്.