salim
സഹകരണ മേഖലയിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ഏകദിന സഹകരണ ശിൽപശാല ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സഹകരണ മേഖലയിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ഏകദിന സഹകരണ ശിൽപശാല ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. 'സഹകരണ വൈവിധ്യവും സാധ്യതകളും' എന്ന വിഷയത്തിൽ ഐ.സി.എം ഡയറക്ടർ എം.വി. ശശികുമാർ വിഷയം അവതരിപ്പിച്ചു.

സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് സെക്രട്ടറിക്ക് ബെസ്റ്റ് സി.ഇ.ഒ അവാർഡ് കൊടിയത്തൂർ ബാങ്ക് സെക്രട്ടറി പി.കെ. ബാബുരാജും മികച്ച പ്രസിഡന്റിന് ബെസ്റ്റ് കോഓപ്പറേറ്റർ അവാർഡ് കൊല്ലം കടയ്ക്കൽ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമനും സമ്മാനിച്ചു. സംസ്ഥാനത്തെ ഹൈടെക് ബാങ്കിനുള്ള പുരസ്കാരം കൊല്ലം ജില്ലയിലെ കൊല്ലൂർവിള ബാങ്കിന് സമ്മാനിച്ചു. സംസ്ഥാനത്തെ പ്രമുഖ എട്ട് സഹകരണ ബാങ്കുകൾക്ക് എക്സലൻസ് അവാർഡുകൾ നൽകി. കാരത്തൂർ ബാങ്ക് സെക്രട്ടറി കാരത്തൂർ ദിനേശും കടുങ്ങല്ലൂർ ബാങ്ക് സെക്രട്ടറി എസ്. സന്തോഷ് കുമാറും സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായി. കോശി അലക്സ്, പി.എച്ച്. സാബു എന്നിവർ സംസാരിച്ചു.