നെടുമ്പാശേരി: ചെങ്ങമനാട് പനയക്കടവ് നൂറുൽ ഇസ്ലാം മദ്രസയിൽ പ്രവേശനാരംഭത്തോടനുബന്ധിച്ച് മഹല്ല് സംഗമം സംഘടിപ്പിച്ചു. അധ്യാപക, രക്ഷകർതൃ സംഗമം, വിദ്യാഭ്യാസ അവാർഡ് വിതരണം, മഹല്ലിൽ നിന്ന് ഉന്നത രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു. മഹല്ല് ചീഫ് ഇമാം വെങ്ങോല അബ്ദുസലാം ബാഖവി സന്ദശവും പ്രാർഥനക്കും നടത്തി. മഹല്ല് പ്രസിഡന്റ് കെ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.