വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളായി ഹൈസ്‌കൂൾ വിഭാഗത്തിൽ കടമക്കുടി ഗവ. വൊക്കേഷണൽ , യു പി വിഭാഗത്തിൽ ഓച്ചന്തുരുത്ത് എസ് എസ് സഭ , എൽ പി വിഭാഗത്തിൽ ചെറായി സഹോദരൻ മെമ്മോറിയൽ എന്നിവ ഒന്നാം സ്ഥാനത്തിനുള്ള വെളിച്ചം അവാർഡുകൾ നേടി. ഈ സ്‌കൂളുകൾക്ക് 6 ലക്ഷം , 4 ലക്ഷം , 3 ലക്ഷം രൂപ വീതം അവാർഡ് തുക ലഭിക്കും. രണ്ടാം സ്ഥാനത്തിന് പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂൾ, പിഴല സെൻറ ഫ്രാൻസിസ് യു പി സ്‌കൂൾ , എളങ്കുന്നപ്പുഴ എൽ പി സ്‌കൂൾ എന്നിവരാണ്.
മികച്ച സ്‌കൂൾ കോഓർഡിനേറ്റർമാർക്കുള്ള അവാർഡുകൾ അദ്ധ്യാപകരായ സ്മിത കെ ജി(ഗവ. യു പി വൈപ്പിൻ), ബീന ജോർജ് ( സാന്താക്രൂസ് എച്ച് എസ് ഓച്ചന്തുരുത്ത് ), റീന ജൂഡി ( സെന്റ് ജോസഫ് യു പി പൊന്നാരിമംഗലം ), മേരി നിർമ്മല (ജീസസ് എച്ച് എസ് കോതാട്), ഡോ. ഒ ജയശ്രീ (ഭഗവതി വിലാസം എച്ച് എസ് നായരമ്പലം), ജോർജ് ജോസഫ് (സെന്റ് മേരീസ് എച്ച് എസ് വല്ലാർപാടം ) എന്നിവർ നേടി.
ജേതാക്കളായ കുട്ടികൾക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്കുന്നത്. സ്‌കൂളുകൾക്ക് നല്കുന്ന സമ്മാന തുകകൾ, ഐ ടി സൗകര്യങ്ങൾ വിനിയോഗിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. മികച്ച പ്രധാന അദ്ധ്യാപകർ, മികച്ച അദ്ധ്യാപകർ, മാനേജ്‌മെൻറ് , പി ടി എ , മദർ പി ടി എ , അനദ്ധ്യാപകർ,പാചക സേവിക വിഭാഗങ്ങൾക്കുള്ള അവർഡുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് എസ് ശർമ്മ എം എൽ എ അറിയിച്ചു.