കൊച്ചി: ആലിൻചുവട്ടിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുക, ജംഗ്ഷൻ വികസിപ്പിക്കുക, പാർക്കിംഗ് ഏരിയകൾ കൊട്ടിയടച്ച് വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലിൻചുവട് വികസന കൗൺസിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ മുൻ കൊച്ചി മേയർ സി. എം .ദിനേശ് മണി ഉദ്ഘാടനം ചെയ്തു . ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി.
കൗൺസിലർമാരായ എം.ബി മുരളീധരൻ, സി.ഡി വത്സലകുമാരി, അഡ്വ. തോമസ് എബ്രഹാം, എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖ പ്രസിഡന്റ് വിജയകുമാർ, വ്യാപാരി വ്യവസായി സമിതി വെണ്ണല യൂണിറ്റ് സെക്രട്ടറി ടി.സുനിൽ കുമാർ, എഡ്രാക് ജില്ലാ കമ്മിറ്റി അംഗം എം.കെ.ഇസ്മയിൽ, ഫ്രാൻസീസ് ആദപ്പിള്ളി, വി.ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആലിൻചുവട് ജംഗ്ഷൻ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കൊച്ചി മേയർക്കും നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു. കെ.ടി സാജൻ സ്വാഗതവും കെ എസ്. സലജൻ നന്ദിയും പറഞ്ഞു.