തൃക്കാക്കര : ആരോഗ്യ വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങണമെന്ന് കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിപ പോലെയുളള പകർച്ചവ്യാധികളെ നേരിട്ട ആരോഗ്യ വകുപ്പ് ഇരുപതുവർഷത്തോളം പഴക്കമുളള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് മുഖേന ഒളമണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാഹനം വാങ്ങിനൽകിയിരുന്നു. ഇത് മാതൃകയാക്കി കേരളത്തിലെ ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകൾ വിഹിതം ഉപയോഗിച്ച് മുഴുവൻ സർക്കാർ ആശുപത്രികൾക്കും പുതിയ വാഹനം വാങ്ങിനൽകണം.
തൊഴിൽ വകുപ്പിലെ കരാർ വാഹനങ്ങൾ ഒഴിവാക്കി പുതിയ വാഹനങ്ങൾ വാങ്ങണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.ജി ബിജു (പ്രസിഡന്റ്) വി.എ ബിജു (സെക്രട്ടറി) പി .ടി സാബു (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.