sa
ഇൻസയുടെ ആഭിമുഖ്യത്തിൽ നടന്ന സത്യൻ അനുസ്മരണം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് (ഇൻസ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സത്യൻ അനുസ്മരണം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അദ്ധ്യക്ഷനായി. ഡോ.ടി.പി.ശങ്കരൻകുട്ടി നായർ സ്വാഗതം പറഞ്ഞു. സത്യന്റെ മകൻ സതീഷ് സത്യൻ, വർഗീസ് കാട്ടിപ്പറമ്പൻ, അഹിമോഹൻ എന്നിവർ ആശംസകൾ നേർന്നു. ഇൻസ വൈസ് പ്രസിഡന്റ് പ്രൊഫ.പി.ജെ.ജോസഫ് കൃതജ്ഞത പറഞ്ഞു.മലയാള സിനിമയിലെ അനശ്വര നടനായ സത്യന്റെ 48ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന് മുന്നോടിയായി സത്യൻ അഭിനയിച്ച സിനിമകളിലെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികളും ഇൻസ അംഗങ്ങളും അവതരിപ്പിച്ച ഗാനമേള നടന്നു