വൈപ്പിൻ: നായരമ്പലം മർച്ചന്റ്‌സ് യൂണിയൻ വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് വി പി ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ എ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ മേഖല സെക്രട്ടറി കെ എസ് ഗോപാലൻ , കെ കെ ബോസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹസ്സൻ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചു. ഭാരവാഹികളായി എൻ എ വേണുഗോപാൽ ( പ്രസിഡന്റ് ) കെ കെ ബോസ്(സെക്രട്ടറി) , കെ കെ ഷാജി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.