mla
ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ആലുവ താലൂക്ക് 13 -ാം വാർഷിക സമ്മേളനവും കുടുംബ സംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ആലുവ താലൂക്ക് 13 -ാം വാർഷിക സമ്മേളനവും കുടുംബ സംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. ജോളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

കെ.പി. ഗീവഗീസ് ബാബു, ഇ.പി. ജോസ്, ഫ്രാൻസിസ് സേവ്യർ, പ്രഭാ ദിനേശ്, എം.വി. ഗിരീഷ്, ടി. ജോർജ് ജോൺ, സാജൻ പി. ഐസക്ക്, ജിമ്മി ജോർജ്, എം.ടി. ഫ്രാൻസിസ്, ടി.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.