k-muhammed-y-sapheerulla
മാറമ്പള്ളി കമ്യൂണിറ്റി ഹാളിൽ നടന്ന ഹജ്ജ് പഠന ക്യാമ്പ് ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള .ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മാറമ്പള്ളി കമ്യൂണിറ്റി ഹാളിൽ നടന്ന ഹജ്ജ് പഠനക്യാമ്പ് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ കോ ഓർഡിനേറ്റർ എൻ.പി. ഷാജഹാൻ നേതൃത്വം വഹിച്ചു. അബു മാലിക്കി ത്വാഹ മഹ്‌ളരി പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര കമ്മറ്റി അംഗം ഇ. എസ്. ഹസൻ ഫൈസി, സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ എം. എസ്. അനസ് ഹാജി, ഹജ്ജ് കമ്മറ്റി ട്രെയ്‌നർ സി. എം. അസ്‌ക്കർ, സംഘാടക സമിതി ചെയർമാൻ മുട്ടം അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.