പറവൂർ : തോടിന്റെ ആഴം കൂട്ടിയപ്പോൾ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആളംതുരുത്തിൽ പ്രവർത്തിക്കുന്ന മുസിരിസ് ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിലാണ് തകർന്നത്. ഓഡിറ്റോറിയത്തിന് സമീപത്തുള്ള മുല്ലശേരി തോടിന്റെ ആഴം ചിറ്റാറ്റുകര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൂട്ടിയത്. മണ്ണുമാന്തി ഉപയോഗിച്ച് ആഴം കൂട്ടുന്നതിനിടെ തോടിന്റെ കരിങ്കൽ ചിറ ഇടിഞ്ഞതോടെ മതിലിന്റെ ഒരുഭാഗം നിലംപൊത്തി. തോടിന്റെ ആഴം കൂട്ടുന്ന നടപടി പഞ്ചായത്ത് അറിയിച്ചിരുന്നില്ലെന്നു ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ, ഇടിഞ്ഞ തോട്ടിൽ കരിങ്കൽ ചിറ കെട്ടിയതു ബാങ്ക് ആണ്. ചിറയുടെ നിർമാണത്തിലെ അപാകതയാണ് ഇടിയാൻ കാരണമായതെന്നാണു പ‍ഞ്ചായത്ത് അധികാരികളുടെ വാദം.

നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു ബാങ്ക് പഞ്ചായത്തിനും കരാറുകാരനും കത്തുനൽകി.

നിയമപരമായ നടപടി സ്വീകരിക്കും.

ആർ.കെ.സന്തോഷ് ബാങ്ക് പ്രസിഡന്റ്