പെരുമ്പാവൂർ: പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ ഹോം ഗാർഡിനെ ചീത്ത വിളിച്ച് കൈയേറ്റം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വട്ടക്കാട്ടുപടി കുളങ്ങരപാടത്ത് വീട്ടിൽ അഖിൽ(20), വെങ്ങോല വിലങ്ങ് ഭാഗത്ത് തൊമ്മങ്കുടി വീട്ടിൽ ഷാജി, കോതമംഗലം ഇരമല്ലൂർ ഭാഗത്ത് അബ്രുഐസക് എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം ഭാഗത്തുനിന്ന് പെരുമ്പാവൂരിലെക്ക് സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ചിരുന്ന ഇവർ മാർക്കറ്റ് ജംഗ്ഷനിലെ ഹോം ഗാർഡ് പ്രദീപിനെ അകാരണമായി ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് കേസ്.