പച്ചാളം : എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെയും വൈറ്റില കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ്, പത്താം പീയൂസ് പള്ളി വികാരി ഫാ. എബ്രഹാം മുക്കാലയിൽ എന്നിവർ നേതൃത്വം നൽകി. പ്രളയാനന്തര കാർഷിക കേരളത്തിന്റെ പുനർജനി പദ്ധതി പ്രകാരമാണ് വിത്തുകൾ നൽകിയത്.