മൂവാറ്റുപുഴ : മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ പിരളിമറ്റം തോട് നീർത്തട പദ്ധതിയുടെ രണ്ടാംഘട്ട നടത്തിപ്പിനായി ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. കദളിക്കാട് നാഷണൽ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഇ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിജി സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ സ്വാഗതം പറഞ്ഞു. പദ്ധതി രൂപരേഖയെക്കുറിച്ച് കൃഷി ഓഫീസർ രാഹുൽ ഇബ്രാഹിം വിശദീകരിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുവാൻ യോഗം തീരുമാനിച്ചു. സ്റ്റഡി സെന്റർ പ്രോഗ്രം കോ ഓർഡിനേറ്റർ ഡോ. ജോസ് പോൾ വട്ടക്കണ്ടം നന്ദി പറഞ്ഞു.