sndp
എസ്.എൻ.ഡി.പി യോഗം 1587 -ാം നമ്പർ തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഫുട്ബാൾ മത്സരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : എസ്.എൻ.ഡി.പി യോഗം 1587 -ാം നമ്പർ തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഫുട്ബാൾ മത്സരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.. യോഗം അസി.സെക്രട്ടറി സി.വി .വിജയൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർ എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുധീർകുമാർ, യൂത്തുമൂവ്മെന്റ് സെക്രട്ടറി ഉണ്ണി കാക്കനാട്, എം.ബി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. തൃക്കാക്കര നഗരസഭാ വൈസ്.ചെയർമാൻ കെ.ടി. എൽദോ സമ്മാനദാനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൽ. രാജൻ നന്ദി പറഞ്ഞു. ഫൈനലിൽ ടി.കെ. മാധവൻ കുടുംബയൂണിറ്റ് ജേതാക്കളായി.